ടാറ്റാ മോട്ടോഴ്‌സിൻറെ ‘അൾട്രോസ്’ കേരള വിപണിയിലെത്തി

ടാറ്റാ മോട്ടോഴ്‌സിൻറെ ‘അൾട്രോസ്’ കേരള വിപണിയിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: ടാറ്റ മോട്ടോഴ്‌സിൻറെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അൾട്രോസ് കേരള വിപണിയിലുമെത്തി. അഞ്ച് പ്രധാന വേരിയന്റുകളാണ് രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോർസ് ഡീലർഷിപ്പുകൾ നിന്നും അൾട്രോസ് ലഭ്യമാകും. പെട്രോൾ വേരിയന്റിന് 5.29ലക്ഷം രൂപയും, ഡീസൽ വേരിയന്റിന് 6.99 ലക്ഷം രൂപയുമാണ് ആരംഭ വില .

‘ഞങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ ടാറ്റാ ആൾട്രോസ് വിപണിയിൽ അവതരിപ്പിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. 5 സ്റ്റാർ ഗ്ലോബൽ എൻസിഎപി റേറ്റിംഗ് ലഭിച്ച രണ്ടാമത്തെ ഇന്ത്യൻ കാറും, ടാറ്റയുടെ രണ്ടാമത്തെ വാഹനവുമാണ് അൾട്രോസ്. അതിനാൽ തന്നെ ടാറ്റ അഭിമാനിക്കുന്ന ഒരു ഉൽപ്പന്നമാണിത്. സുരക്ഷ, ഡിസൈൻ, ടെക്‌നോളജി, ഡ്രൈവിംഗ് ഡൈനാമിക്‌സ്, കസ്റ്റമർ ഡിലൈറ്റ് എന്നിവയിലെ ഗോൾഡ് സ്റ്റാൻഡേർഡിന്റെ യഥാർത്ഥ പ്രതിനിധിയാണ് അൾട്രോസ്. ഈ ഉൽപ്പന്നം ഞങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച ഡ്രൈവിംഗ് അനുഭവം നൽകുമെന്ന് മാത്രമല്ല, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് ചുവടുവെക്കുമ്‌ബോൾ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ‘ ടാറ്റ മോട്ടോഴ്സിന്റെ ചീഫ് ടെക്നോളജി ഓഫീസർ രാജേന്ദ്ര പെറ്റ്കർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group