കോട്ടയം നിയോജകമണ്ഡലത്തിലെ അടുത്ത ജനപ്രതിനിധി എൻ.ഡി.എ മുന്നണിയുടെതായിരിക്കും: ഡോ. ജെ പ്രമീളാദേവി

കോട്ടയം നിയോജകമണ്ഡലത്തിലെ അടുത്ത ജനപ്രതിനിധി എൻ.ഡി.എ മുന്നണിയുടെതായിരിക്കും: ഡോ. ജെ പ്രമീളാദേവി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തെ വികസനമുരടിപ്പും, ഇടതുവലതുമുന്നണികളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി ജനാധിപത്യവിശ്വാസികളെ വഞ്ചിക്കുന്നതിനെതിരെ കോട്ടയത്തെ പ്രബുദ്ധരായ ജനാധിപത്യവിശ്വാസികൾ വരാൻപ്പോക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് അനുകൂലമായി വിധിയെഴുതുമെന്ന് ബി.ജെ.പി സംസ്ഥാന വൈ: പ്രിസിഡന്റ് ഡോ.ജെ പ്രമീളാദേവി പറഞ്ഞു.

മുട്ടമ്പലം ശ്രീവിദ്യാധിരാജാ വിദ്യാഭവൻ സ്‌കൂളിൽ നടക്കുന്ന ദ്വിദിന ശില്പശാല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .16,17 തീയതികളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി പാർട്ടിയുടെ വിവിധ നേതാക്കൾ ശിബിരത്തിൽ ക്ലാസ്സ് നയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നിയോകമണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സംസ്ഥാനസമിതി അംഗം തോമസ് ജോൺ, മധ്യമേഖല സെക്രട്ടറി ടി.എൻ ഹരികുമാർ, ജില്ലാവൈ: പ്രസിഡന്റ് കെ.പി ഭുവനേശ്, റീബാവർക്കി,യുവമോർച്ച സംസ്ഥാന വൈ. പ്രസിഡന്റ് അഖിൽ രവിന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ്, നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, കർഷകമോർച്ച ജില്ലാ ജന:സെക്രട്ടറി നന്ദൻ നട്ടാശ്ശേരി,നിയോജകമണ്ഡലം ഭാരവാഹികളായ സന്തോഷ് ടി.ടി ,അനീഷ് കല്ലേലിൽ, സിന്ധുഅജിത്ത്, സുരേഷ് ശാന്തി, റെജി റാം,അനീഷാപ്രദീപ്, വിനു ആർ. മോഹൻ തുടങ്ങിയവർ സംസാരിച്ചു.