video
play-sharp-fill

അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാക്കിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണം; ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് പ്രകടനവും ധർണ്ണയും നടത്തി.

അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാക്കിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണം; ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് പ്രകടനവും ധർണ്ണയും നടത്തി.

Spread the love

കോട്ടയം : അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി വൈ എസ് പി ഓഫീസിലേയ്ക്ക് പ്രകടനവും ധർണ്ണയും നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ്‌ അഖിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് കേരളം അടക്കമുള്ള പ്രതിപക്ഷ പാർട്ടി കൾ ഭരിക്കുന്ന സർക്കാരുകൾ ചെയ്യുന്നത്.കേരളത്തെ മിനി പാകിസ്ഥാൻ ആക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ ഗൂഡനീക്കത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പു.കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, കേരളം ഉൾപ്പെടെ നടപ്പാക്കുന്നില്ല.പാകിസ്ഥാൻ പൗരന്മാരെ കണ്ടുപിടിച്ചു നാട് നടത്തണം എന്ന് അഡ്വ ഷോൺ ജോർജ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അനധികൃതമായി കേരളത്തിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരൻമാരെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പിയ്ക്ക് ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി മെമ്മോറാണ്ടം നൽകി.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മാരായ വി സി അജികുമാർ, സജി കുര്യക്കാട്ട്, ജില്ലാ വൈസ് പ്രസിഡന്റ്‌ മാരായ ജയ ബാലചന്ദ്രൻ, കെ ആർ പ്രദീപ്‌, ജില്ലാ സെക്രട്ടറി മാരായ ടി ബി ബിനു, ജി ഹരിലാൽ,മണ്ഡലം പ്രസിഡന്റ്‌ മാരായ അഡ്വ വൈശാഖ് എസ് നായർ, സി ജി ഗോപകുമാർ, ടിന്റു മനോജ്‌, വിമൽ കുമാർ ടി എസ്, ജോ ജിയോ ജോസഫ്, ഗോപൻ മണിമുറി തുടങ്ങിയവർ നേതൃത്വം നൽകി.