ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കു കൊവിഡ്: പരിഭ്രമിക്കേണ്ട കാര്യമില്ല ജാഗ്രത മതിയെന്നു ഹരി ഫെയ്‌സ്ബുക്കിൽ; സമ്പർക്കമുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം; കൊവിഡ് സ്ഥിരീകരിക്കും മുൻപ് ഹരി പങ്കെടുത്ത പരിപാടിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും പങ്കെടുത്തു

ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കു കൊവിഡ്: പരിഭ്രമിക്കേണ്ട കാര്യമില്ല ജാഗ്രത മതിയെന്നു ഹരി ഫെയ്‌സ്ബുക്കിൽ; സമ്പർക്കമുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം; കൊവിഡ് സ്ഥിരീകരിക്കും മുൻപ് ഹരി പങ്കെടുത്ത പരിപാടിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും പങ്കെടുത്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.ഹരിയ്ക്കു കൊവിഡ്. ഹരി തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് തനിക്ക് കൊവിഡ് സ്ഥിരീകിരിച്ചതായി വെളിപ്പെടുത്തിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഹരി തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയത്. തുടർന്നു, ഇദ്ദേഹം സ്വയം ക്വാറന്റയിനിൽ പ്രവേശിച്ചിട്ടുണ്ട്. എന്നാൽ, താനുമായി നേരിട്ടു സ്മ്പർക്കത്തിൽ ഏർപ്പെട്ടവർ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും, ജാഗ്രത പുലർത്തണമെന്നും നിരീക്ഷണത്തിൽ പോകണമെന്നും ഹരി നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.ഹരിയെ കൂടാതെ, ബിജെപി പുതുപ്പള്ളി ഭാരവാഹിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ ബി.ജെ.പി ഭാരവാഹികൾ ക്വാറന്റയിനിൽ പോകേണ്ടി വരും.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വിവിധ ഉദ്ഘാടനം പരിപാടികളിൽ എൻ.ഹരി പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത രണ്ടു ബി.ജെ.പി ഭാരവാഹികൾക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഹരി പരിശോധന നടത്തിയതും, കൊവിഡ് സ്ഥിരീകരിച്ച് ക്വാറന്റയിൽ പ്രവേശിച്ചതും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നടന്നത്. അയർക്കുന്നത്ത നടന്ന പരിപാടിയിൽ മുഴുവൻ സമയവും എൻ.ഹരി ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനും, ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിനും ഒപ്പമുണ്ടായിരുന്നു. തുടർന്നു, മൂന്നു പേരും വാഴൂർ നവീകരിച്ച ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഇവിടെ നിന്നും, പിന്നീട് പള്ളിക്കത്തോട് ഓഫിസും സന്ദർശിച്ചു. ഈ സാഹചര്യത്തിൽ ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവും, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ക്വാറന്റയിനിൽ പ്രവേശിക്കേണ്ടതായി വരും.