play-sharp-fill
ബിഷപ്പിനെതിരായ ബലാത്സംഗക്കേസ്;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് ദൂർബലമാക്കും

ബിഷപ്പിനെതിരായ ബലാത്സംഗക്കേസ്;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് ദൂർബലമാക്കും

സ്വന്തം ലേഖകൻ

 

കൊച്ചി: ബിഷപ്പിനെതിരായ ബലാത്സംഗക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിനെതിരെ സേവ് ഔർ സിസ്റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ . അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയിൽ നിന്നും മാറ്റിയത് ഉന്നത ഇടപെടലിന്റെ ഭാഗമായാണെന്നാണ് ആരോപണം . ഡിവൈഎസ്പി സുഭാഷിനെ തൊടുപുഴ വിജിലൻസിലേക്കാണ് മാറ്റിയത്. വിചാരണ ആരംഭിക്കാനിരിക്കുന്ന കേസിൽ ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുർബലം ആക്കുമെന്ന് സേവ് ഔർ സിസ്റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു . സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണം ശക്തമാണ്.