
ജയിൽ ജീവിതം അറിയാനായി പണം മുടക്കി ജയിലിൽ പോയ ബോബി ചെമ്മണ്ണൂർ ഇന്നലെ യഥാർഥ തടവുകാരനായി ജയിലിൽ: നടി ഹണി റോസിനെതിരേ ലൈംഗിക അധിക്ഷേപം നടത്തിയ കേസിൽ റിമാൻഡിലാണ്.
കൊച്ചി: ജയില്‍ ജീവിതം എങ്ങനെയുണ്ടെന്ന് അറിയാനുള്ള ആഗ്രഹവുമായി പതിനഞ്ച് വർഷം മുമ്പ് വ്യവസായി ബോബി ചെമ്മണ്ണൂർ കേരള പൊലീസിനെ സമീപിച്ചിരുന്നു.
കുറ്റം ചെയ്യാത്തവർക്ക് ജയിലില്‍ കഴിയാനാകില്ലെന്ന് പറഞ്ഞ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ തിരിച്ചയച്ചു.
എന്നാല്‍ തെലങ്കാനയില്‍ ജയില്‍ ടൂറിസത്തിന്റെ ‘ഫീല്‍ ദ ജയില്‍’ എന്ന പദ്ധതിയിലൂടെ ബോബി ചെമ്മണ്ണൂർ ആ അഗ്രഹം സഫലമാക്കി. 500 രൂപ ഫീസടച്ച് 24 മണിക്കൂറാണ് അന്ന് ജയിലില്‍ കഴിഞ്ഞത്. തടവുകാരുടേതുപോലത്തെ വസ്ത്രം ധരിച്ച്, അവിടത്തെ ജോലികള്‍ ചെയ്ത്, അവർക്ക് നല്‍കുന്ന ഭക്ഷണം കഴിച്ചായിരുന്നു 24 മണിക്കൂർ ബോബി ചെമ്മണ്ണൂർ ജയിലില്‍ കഴിഞ്ഞത്. ഫോണ്‍ ഉപയോഗിക്കാൻ പറ്റില്ലായിരുന്നു.
സിനിമാതാരം ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇന്നലെ യഥാർത്ഥ തടവുപുള്ളിയായി ബോബി ചെമ്മണ്ണൂർ കാക്കനാട്ടെ ജില്ലാ ജയിലില്‍ എത്തി. ജാമ്യം നിഷേധിച്ച ഉത്തരവ് കേട്ടയുടൻ ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ബോബിയുടെ ആരോഗ്യനില ഭദ്രമാണെന്ന് ജനറല്‍ ആശുപത്രിയില്‍ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് കാക്കനാട്ടെ ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് അകത്ത് കിടക്കാൻ ആഗ്രഹിച്ച ബോബി ചെമ്മണ്ണൂർ, ഇന്ന് പുറത്തിറങ്ങാനുള്ള ശ്രമത്തിലാണ്. ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ഇന്ന് തന്നെ കോടതിയില്‍ അപേക്ഷ സമർപ്പിച്ചേക്കും. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ബോബി ചെമ്മണ്ണൂർ ഇന്നലെ പ്രതികരിച്ചിരുന്നു.