
പെയിന്റ് പണിക്ക് പോകുന്ന കാലത്താണ് കൊച്ചിൻ സാരംഗി എന്ന ട്രൂപ്പില്‍ പെട്ടെന്ന് കുറേ പ്രോഗ്രാമുകള്‍ വന്നത്: അവിടെ നിന്നങ്ങോട്ട് ടെൻഷനടിക്കേണ്ടിവന്നിട്ടില്ല; ടി വി , സിനിമ താരം ബിനു അടിമാലി
കൊച്ചി: ടെലിവിഷൻ രംഗത്ത് വലിയ ജനശ്രദ്ധ നേടാൻ കഴിഞ്ഞ ആർട്ടിസ്റ്റാണ് ബിനു അടിമാലി. കോമഡി ആർട്ടിസ്റ്റായി ഷോകളില്‍ കയ്യടി നേടിയ ബിനു അടിമാലി പിന്നീട് സിനിമകളില്‍ അഭിനയിച്ചു.
ചെറിയ റോളുകളാണ് സിനിമകളില്‍ ബിനു അടിമാലി കൂടുതലും ചെയ്തത്. ടെലിവിഷൻ ഷോകളിലെ ബിനു അടിമാലിയുടെ കമന്റുകള്‍ പലപ്പോഴും വിവാദമായിരുന്നു. ബോഡ് ഷെയ്മിംഗ് പരാമർശങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഈ വാദങ്ങളെ ബിനു അടിമാലി അംഗീകരിക്കുന്നില്ല.
കലാ രംഗത്തേക്ക് വന്ന ശേഷം തന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയെക്കുറിച്ച് ഒരിക്കല്‍ ബിനു അടിമാലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അന്ന് എന്ത് സ്വപ്നം കണ്ടോ അതെല്ലാം നടന്നെന്ന് ബിനു അടിമാലി പറയുന്നു. പണ്ട് കൊച്ചിന്റെ കളിപ്പാട്ടമായ ഫോണെടുത്ത് വെറുതെ സംസാരിക്കുമായിരുന്നു. മനസിലെ ആഗ്രഹം കൊണ്ട് പറഞ്ഞതാണ്.
എന്താ ബിനു ചേട്ടാ വട്ടായോ എന്ന് ഭാര്യ ചോദിക്കും. എടീ, ഒരിക്കല്‍ എന്റെ വണ്ടിയില്‍ ഞാൻ വരുമ്പോള്‍ നീ ഗെയ്റ്റ് തുറക്കും എന്ന് അന്ന് ഞാൻ പറഞ്ഞു.
അന്ന് തമാശയ്ക്ക് പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞ് വെച്ചത് പോലെ ദെെവം സാധിച്ച് തന്നു. എന്നാല്‍ അതിന് വേണ്ടി താൻ പ്രയത്നിച്ചിരുന്നില്ലെന്നും ബിനു അടിമാലി പറയുന്നു. കലാഭവനില്‍ ഷോ ചെയ്യുമ്പോള്‍ കലാഭവൻ ബിനു എന്ന് പേരിടെന്ന് എന്നോട് പലരും പറഞ്ഞിരുന്നു. എന്നാല്‍ അത് വേണ്ട ബിനു അടിമാലി എന്ന് മതിയെന്ന് ഞാൻ പറഞ്ഞു. എന്റെ നാടിനെ അത്രയ്ക്ക് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ നാടിന്റെ പവിത്രതയില്‍ നിന്നും നിഷ്കളങ്കതയില്‍ നിന്നും മാറാൻ താല്‍പര്യമില്ല. ഇപ്പോഴും എന്റെ നാട്ടില്‍ ആറേ മുക്കാല്‍ കഴിഞ്ഞാല്‍ ബസ് ഇല്ല. ഷോ കഴിഞ്ഞ് രാവിലെയായിരുന്നു നാട്ടിലേക്ക് പോകാറെന്നും ബിനു അടിമാലി ഓർത്തു.
പ്രണയ വിവാഹമായിരുന്നെന്നും ബിനു അടിമാലി പറഞ്ഞു.
വിളിച്ചപ്പോള്‍ തന്നെ അവള്‍ ഇറങ്ങി വന്നു. അന്ന് വരെ ഒരു സീരിയസ്നെസുമില്ലാതെ ജീവിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് പ്രണയമുണ്ടായത്. എന്നാല്‍ ഭാര്യ ജീവിതത്തിലേക്ക് വന്നതോടെ ഐശ്വര്യം വന്നെന്നും നടൻ വ്യക്തമാക്കി. പെയിന്റ് പണിക്ക് പോകുന്ന കാലത്താണ് കൊച്ചിൻ സാരംഗി എന്ന ട്രൂപ്പില്‍ പെട്ടെന്ന് കുറേ പ്രോഗ്രാമുകള്‍ വന്നു.
പിന്നെ അവിടെ നിന്നങ്ങോട്ട് കാര്യമായി ടെൻഷനടിക്കേണ്ടി വന്നില്ല. അമ്മച്ചിയും അച്ഛനും ഞാൻ ഈ നിലയിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നെന്നും ബിനു അടിമാലി പറയുന്നു.