video
play-sharp-fill

ബിനീഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് ആരംഭിച്ചു ; ഇഡിയ്‌ക്കൊപ്പം കർണ്ണാടക പൊലീസും സി.ആർ.പി.എഫും

ബിനീഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് ആരംഭിച്ചു ; ഇഡിയ്‌ക്കൊപ്പം കർണ്ണാടക പൊലീസും സി.ആർ.പി.എഫും

Spread the love

സ്വന്തം ലേഖകൻ

തിരുവവന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചു. പരിശോധനയ്ക്കായി ഇഡിക്കൊപ്പം കർണാടക പൊലിസും സിആർപിഎഫും ഉണ്ട്.

ബിനീഷിനെതിരായ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഇഡിയുടെ എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിരുന്നു.കേസിൽ അന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് എൻഫോഴ്‌സ്‌മെന്റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തന്നെ തുടരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനീഷിന്റെ ബിനാമി ഇടപാടുകൾ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങൾ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബിനീഷിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിന് പുറമെ ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന അബ്ദുൽ ലത്തീഫിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

ഇതിന് പുറമെ ഇയാളുടെ സ്ഥാപനങ്ങളിൽ പരിശോധന നടത്താനും നീക്കമുണ്ട്. അബ്ദുൾ ലത്തീഫുമായി ചേർന്ന് വിവിധ കമ്പനികളിൽ ബിനീഷ് വൻ തുക നിക്ഷേപം നടത്തിയെന്നാണ് ഇ.ഡിയുടെ റിപ്പോർട്ടുകൾ.

2012 മുതൽ 2019 വരെയുള്ള കാലയളവിൽ മഅനൂപ് മുഹമ്മദിന് 5 കോടിയിലധികം രൂപയാണ് ബിനീഷ് കൈമാറിയത്. ഇതിന്റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.