മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ സംസ്കാര ചടങ്ങുകള്‍ക്കായി അടിയന്തരമായി 50000 രൂപ നല്‍കുമെന്ന് മന്ത്രി വി എൻ വാസവൻ.

Spread the love

കോട്ടയം : മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ സംസ്കാര ചടങ്ങുകള്‍ക്കായി അടിയന്തരമായി 50000 രൂപ നല്‍കുമെന്ന് മന്ത്രി വി എൻ വാസവൻ.
കുടുംബത്തിന് ധനസഹായം മന്ത്രിസഭ യോഗം തീരുമാനിക്കുമെന്നും ആദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ഭാവിയെ കുറിച്ചുള്ള കാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കും.

ഇന്നലെ രണ്ടുമൂന്നു പ്രാവശ്യം ബിന്ദുവിന്റെ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്നും കുടുംബം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു ഉണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആശുപത്രിയെ തകർക്കാൻ ആരും ശ്രമിക്കരുത്. ഏറ്റവും മികച്ച ചികിത്സ നല്‍കുന്ന ആരോഗ്യ കേന്ദ്രമാണ് കോട്ടയം മെഡിക്കല്‍ കോളേജ്. നിരവധി പാവങ്ങളുടെ ആരോഗ്യം രക്ഷിക്കപ്പെടുന്ന കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴയ കെട്ടിടം തകർന്നുണ്ടായ അപകടം നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. സംഭവം അറിഞ്ഞ സമയത്ത് തന്നെ സ്ഥലത്തെത്തിയിരുന്നു . രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ല . തകർന്ന് വീണത് 68 വർഷം മുൻപ് ഉള്ള കെട്ടിടമാണ് എന്നും മന്ത്രി പറഞ്ഞു