video

00:00

ബൈക്ക് യാത്രികരെ കരിങ്കല്ല് കൊണ്ട് മുഖത്തടിച്ചു ; ഗുരുതര പരിക്ക് ; പ്രതി അറസ്റ്റില്‍ ; മോഷണകേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ യുവാവ്

ബൈക്ക് യാത്രികരെ കരിങ്കല്ല് കൊണ്ട് മുഖത്തടിച്ചു ; ഗുരുതര പരിക്ക് ; പ്രതി അറസ്റ്റില്‍ ; മോഷണകേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ യുവാവ്

Spread the love

തൃശൂര്‍: ബൈക്ക് യാത്രികരെ കരിങ്കല്ലുകൊണ്ട് മുഖത്തിടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. അല്‍ത്താഫ് എന്നയാളാണ് അറസ്റ്റിലായത്. ബൈക്കില്‍ നിന്നും ജിഷ്ണു എന്നയാളെ പിടിച്ച് വലിച്ച് താഴെയിട്ട് കരിങ്കല്ലുകൊണ്ട് മുഖത്തിടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

മതിലകം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിതീഷ് കൃഷ്ണന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി കെയുടെ നേതൃത്വത്തില്‍, എസ്.ഐ സാലീം, എസ് ഐ സജില്‍, എസ് .ഐ രാജി, പോലീസ് ഉദ്യോഗസ്ഥരായ ബിനില്‍, സുബീഷ്, ഡാന്‍സാഫ് അംഗങ്ങളായ എസ് ഐ പ്രദീപ്കുമാര്‍, ലിജു, ബിജു, നിഷാന്ത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

കൊടുങ്ങല്ലൂര്‍, മതിലകം, നെടുപുഴ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മോഷണകേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ അല്‍ത്താഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group