
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി നാളെ ഹർത്താല്‍ പ്രഖ്യാപിച്ചു.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹർത്താലിനിടെ നിർബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും, പൊതുജനങ്ങള്‍ സഹകരിക്കണമെന്നുമാണ് നിതിൻ രാജ് ആക്ഷൻ കൗണ്‍സില്‍ അഭ്യർത്ഥിക്കുന്നത്.
സമൂഹത്തിലെ നീതിബോധത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് സമരമെന്നു സംഘാടകർ വ്യക്തമാക്കി. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഈ ഹർത്താല്‍ സംഘടിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ചേർന്നാണ് ഹർത്താല്‍ സംഘടിപ്പിക്കുന്നത്.രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ആണ് സംഘടനകള്‍ ഉന്നയിക്കുന്നത്.







