Spread the love

തിരുവനന്തപുരം: ലഹരിമരുന്ന് വാങ്ങുന്നതിനുളള പണം കണ്ടെത്തുന്നതിന് ബൈക്ക് മോഷണം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.ശംഖുമുഖം പഴയ കാര്‍ഗോയ്ക്ക് സമീപം താമസിക്കുന്ന അഖില്‍ അലക്സാണ്ടറെ(24) ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.

video
play-sharp-fill

കഴിഞ്ഞ 14-നായിരുന്നു ഹോട്ടല്‍ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച്‌ ആക്രിക്കടയില്‍ വിറ്റത്. പ്രതിയുടെ വീടിന് സമീപത്തുളള ശംഖുമുഖത്തെ റസ്റ്റോറന്റില്‍ ജോലിചെയ്യുന്ന ത്യശ്യൂര്‍ സ്വദേശിയുടെ ബൈക്കാണ് വീട്ടുവളപ്പില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ച്‌ കടത്തിയത്.

തുടര്‍ന്ന് വളളക്കടവ് ബംഗ്ലാദേശ് ഭാഗത്തുളള ആക്രിക്കടയില്‍ വിറ്റ് പണം വാങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 2300 രൂപയ്ക്കാണ് ഇയാള്‍ ആക്രിക്കടയില്‍ ബൈക്ക് വിറ്റത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എച്ച്‌.ഒ. അശോക കുമാര്‍, എസ്.ഐ.മാരായ എം. ഇന്‍സമാം, എസ്.വി.അജേഷ് കുമാര്‍, പോലീസുകാരായ വരുണ്‍ഘോഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.