അജ്ഞാത വാഹനം ഇടിച്ച്‌ ബൈക്ക് പുഴയിലേക്ക് വീണു; രണ്ട് പേർക്ക് പരിക്ക്

അജ്ഞാത വാഹനം ഇടിച്ച്‌ ബൈക്ക് പുഴയിലേക്ക് വീണു; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖിക

കണ്ണൂര്‍: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ചെറുപുഴ പുതിയ പാലത്തിന് സമീപം ശനിയാഴ്ച അര്‍ധരാത്രിയാണ് അജ്ഞാതവാഹനം ഇടിച്ച്‌ ബൈക്ക് കാര്യങ്കോട് പുഴയിലേക്ക് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു.

സാരമായി പരിക്കേറ്റ നിധിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബൈക്കിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം നടത്തി വരികയാണെന്ന് പൊലിസ് അറിയിച്ചു.