
ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖിക
ആലപ്പുഴ: തമിഴ്‌നാട്ടിലുണ്ടായ ബൈക്ക് അപകടത്തില്‍ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
ചെറുതന പത്താം വാര്‍ഡ് മഴമഞ്ചേരില്‍ വീട്ടില്‍ ശ്രീജിത്ത് (36 ) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴിയാണ് ദാരുണമായ അപകടം സംഭവിച്ചത്.
ഈറോഡ് വെച്ച് ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.
ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: രഞ്ജിനി മകള്‍: ഗൗരി. സംസ്‌കാരം ബുധനാഴ്ച നടക്കും.
Third Eye News Live
0