video
play-sharp-fill

സ്കൂട്ടറിടിച്ച്‌ പരിക്കേറ്റ വൈക്കം സ്വദേശിയ്ക്ക് 16 ലക്ഷം രൂപ നഷ്ടപരിഹാരം ; ലൈൻസില്ലാത്ത ഉടമയില്‍ നിന്ന് തുക വാങ്ങാൻ കോടതി നിർദേശം 

സ്കൂട്ടറിടിച്ച്‌ പരിക്കേറ്റ വൈക്കം സ്വദേശിയ്ക്ക് 16 ലക്ഷം രൂപ നഷ്ടപരിഹാരം ; ലൈൻസില്ലാത്ത ഉടമയില്‍ നിന്ന് തുക വാങ്ങാൻ കോടതി നിർദേശം 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലൈസൻസില്ലാത്തയാള്‍ ഓടിച്ച സ്കൂട്ടറിടിച്ച്‌ പരിക്കേറ്റ വൈക്കം മനോജ് ഭവനില്‍ എ.ആർ.ശിവദാസിന്റെ ഭാര്യ വി.കെ.ചന്ദ്രികയ്ക്ക് 16 ലക്ഷം രൂപ ഉടമ നഷ്ടപരിഹാരം നല്‍കാൻ മോട്ടോർ ആക്സിഡന്റ്സ് ക്ളെയിംസ് ട്രൈബ്യൂണല്‍ കെന്നത്ത് ജോർജ് വിധിച്ചു.

ഒന്നര മാസത്തിനകം ഇൻഷുറൻസ് കമ്പനി തുക നല്‍കിയതിന് ശേഷം ഉടമയില്‍ നിന്ന് ഈടാക്കണമെന്നാണ് ഉത്തരവ്. 2018 നവംബ‌ർ 27ന് വൈക്കം തലയോലപ്പറമ്പ് റോഡില്‍ ചാലപ്പറമ്പ്  ഗുരുമന്ദിരം ഭാഗത്തായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീബ്രാ ലൈൻ ക്രോസ് ചെയ്ത് ഗുരുദേവ ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിടെയായിരുന്നു അപകടം. ലൈൻസില്ലാത്തതിനാലാണ് തുക ഉടമയില്‍ നിന്ന് വാങ്ങാൻ കോടതി നിർദേശിച്ചത്. വാദിക്ക് വേണ്ടി അഡ്വ.പി.രാജീവ് കോടതിയില്‍ ഹാജരായി.