
ഉപതിരഞ്ഞെടുപ്പിനൊരുങ്ങാൻ കോണ്‍ഗ്രസ്; പാലക്കാട്, ചേലക്കര നിയമസഭാമണ്ഡലങ്ങളിൽ രാഹുല്‍ മാങ്കൂട്ടത്തിലിനും രമ്യയ്ക്കും സാധ്യത; വീഴ്ചയുണ്ടാകരുതെന്ന് നിർദേശം; ഇന്ന് കെ.പി.സി.സി യു.ഡി.എഫ് യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ ഉടനുണ്ടാകുന്നത് പരിഗണിച്ച് കോണ്‍ഗ്രസ് ചിട്ടയായ മുന്നൊരുക്കത്തിന്.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതുകൊണ്ട് ദേശീയതലത്തിലുള്ള നേതാക്കളുടെയടക്കം ശ്രദ്ധയുണ്ടാകും. വയനാടിന്റെ പൊലിമയില്‍ പാലക്കാട്, ചേലക്കര എന്നീനിയമസഭാമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ വീഴ്ചയുണ്ടാകരുതെന്നുകണ്ടാണ് മുന്നൊരുക്കം. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനും ചേലക്കരയില്‍ രമ്യാ ഹരിദാസിനുമാണ് സാധ്യതയുള്ളത്.
വ്യാഴാഴ്ച കെ.പി.സി.സി.യും യു.ഡി.എഫും യോഗം ചേരുന്നുണ്ട്. ഇതില്‍ സ്ഥാനാർഥിക്കാര്യങ്ങളൊന്നും ചർച്ചയുണ്ടാകില്ലെങ്കിലും, ഉപതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആസൂത്രണംചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൂത്തുകളെ പലവിഭാഗങ്ങളായി തിരിച്ച് പ്രചരണത്തിനും മറ്റ് ഒരുക്കങ്ങള്‍ക്കുമുള്ള പ്രചരണത്തിനും മറ്റ് ഒരുക്കങ്ങള്‍ക്കുമുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. ഷാഫി പറമ്പില്‍ ഒഴിഞ്ഞ പാലക്കാട്ട് അദ്ദേഹത്തിന്റെ താത്‌പര്യത്തിന് കോണ്‍ഗ്രസ് ഊന്നല്‍ നല്‍കും. ഇതാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റായ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധ്യതയേറുന്നത്.
ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ സംവരണമണ്ഡലമാണ് ചേലക്കര. രമ്യ വിജയിച്ച 2019-ലടക്കം എല്‍.ഡി.എഫിന് ലീഡ് നല്‍കിയ മണ്ഡലമാണിത്. 2011 മുതല്‍ കെ. രാധാകൃഷ്ണൻ മത്സരിക്കുമ്പോഴാണ് ചേലക്കര എല്‍.ഡി.എഫിനെ കൂടുതല്‍ വോട്ടുനല്‍കി പിന്തുണച്ചിട്ടുള്ളത്.