video
play-sharp-fill

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു ഇന്ത്യൻസൈന്യം: പരിശോധനയില്‍ വീടുകളില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചു: ഇതേ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് വീടുകൾ തകർത്തത്.

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു ഇന്ത്യൻസൈന്യം: പരിശോധനയില്‍ വീടുകളില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചു: ഇതേ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് വീടുകൾ തകർത്തത്.

Spread the love

ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുളളവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ സൈന്യം കടുത്ത നടപടികളിലേക്ക്.

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു.
വിനോദ സഞ്ചാരികളെ ആക്രമിക്കുന്നതില്‍ നേരിട്ട് പങ്കെടുത്ത അനന്ത്‌നാഗ് സ്വദേശി ആദില്‍ ഹുസൈന്‍,

ആസൂത്രകരില്‍ ഒരാളായ ത്രാല്‍ സ്വദേശി ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. സൈന്യം നടത്തിയ പരിശോധനയില്‍ വീടുകളില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. ഇത് ഉപയോഗിച്ച്‌ തന്നെയാണ് വീടുകള്‍ തകര്‍ത്തതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദ സഞ്ചാരികളെ ക്രൂരമായി വെടിവച്ചു കൊന്ന ആദില്‍ ഹുസൈന്‍ നേരത്തെ അധ്യാപകനായിരുന്നു. പഠനകാലത്ത് തന്നെ തീവ്രവാദ ആശങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 2018 ഓടെ പൂര്‍ണ്ണമായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വീട് ഉപേക്ഷിച്ച്‌ പോയി എന്നാണ് കാശ്മീര്‍ പോലീസിന്റെ കണ്ടെത്തല്‍.

ഇതുകൂടാതെ ജമ്മുകശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ലഷകര്‍ ഇ തയ്ബ കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയെ സൈന്യം വധിച്ചിട്ടുണ്ട്. ഇവിടെ ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സൈനിക നടപടി.

ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് ലഷ്‌കര്‍ കമാന്‍ഡറെ വധിച്ചത്. രണ്ട് സുരക്ഷാസേന അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.