ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരിച്ചു; ഒഴുക്കിൽ പെട്ട മൂന്ന് പേരെ  നാട്ടുകാർ രക്ഷപ്പെടുത്തി

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരിച്ചു; ഒഴുക്കിൽ പെട്ട മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി

Spread the love


സ്വന്തം ലേഖിക

കുറ്റിപ്പുറം:ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം മൈത്രി കോളനിക്ക് സമീപം പള്ളിയാലിൽ നിയാസ് (16) ആണ് മരിച്ചത്.വെള്ളിയാഴ്ച നാല് മണിയോടെ കുറ്റിപ്പുറം നിളയോരം പാർക്കിനും ഭാരതപ്പുഴ പാലത്തിനും മധ്യേ കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.

കൂടെ ഒഴുക്കിൽ അകപ്പെട്ട 3 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് നിയാസിനെ കണ്ടെത്തിയത്. ഉടൻ കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം തിരുർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.ഉച്ചയോടെ കുറ്റിപ്പുറം കാങ്കപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും