
ബെവ് ക്യൂ ആപ്പിൽ ഗുഗിളിന്റെ തീരുമാനം ഇന്ന്: മദ്യ വിൽപ്പന ചൊവ്വാഴ്ച മുതൽ; എല്ലാം തയ്യാറായതായി എക്സൈസ് വകുപ്പിന്റെ അറിയിപ്പ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്കുള്ള ബിവറേജസ് കോർപ്പറേഷന്റെ ബെവ് ക്യൂ ആപ്പ് അന്തിമഘട്ടത്തിൽ. ഇന്ന് ഉച്ചയോടെ തന്നെ ആപ്ലിക്കേഷന് ഗൂഗിളിന്റെ അനുമതി ലഭിക്കുമെന്നു ആപ്ലിക്കേഷൻ തയ്യാറാക്കിയ ഫെയർ കോർഡ് കമ്പനി അധികൃതർ തേർ്ഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഗൂഗിൾ ആവശ്യപ്പെട്ട തിരുത്തലുകൾ വരുത്തിയ ആപ്പ് ശനിയാഴ്ച തന്നെ അംഗീകാരത്തിനായി അയച്ചു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ തിങ്കളാഴ്ച ഉച്ചയോടെ ആപ്പിനു അംഗീകാരം ലഭിക്കുമെന്ന വിവരം പുറത്തു വരുന്നത്.
തിങ്കളാഴ്ച ആപ്പിന് അംഗീകാരം ലഭിച്ചാൽ ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ സംസ്ഥാനത്ത് മദ്യ വിൽപ്പന ആരംഭിക്കാൻ സാധിക്കുമെന്നാണ് എക്സൈസ് വകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്. ശനിയാഴ്ച ആപ്പിന്റെ അന്തിമ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. തുടർന്നു, ആപ്പിന്റെ ട്രയൽ റൺ ഞായറാഴ്ച തന്നെ തയ്യാറാക്കി. ഒരേ സമയം ഏഴായിരം പേർ ഉപയോഗിച്ച് ആപ്പിന്റെ സുരക്ഷിതത്വവും ശേഷിയും പരിശോധിച്ചു. ഇതിനു ശേഷമാണ് ആപ്പ് അംഗീകാരത്തിനായി ഗൂഗിളിന് അയച്ചു നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചയോടെ ആപ്പ് പ്രവർത്തന സജ്ജമായാൽ, ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ ആപ്പ് ഡൗൺ ലോഡ് ചെയ്യാനാവും. ആവശ്യമെങ്കിൽ ചൊവ്വാഴ്ച മുതൽ തന്നെ മദ്യവിൽപ്പന ആരംഭിക്കാനാവും. എന്നാൽ, എല്ലാവർക്കും ആപ്പ് ഡൗൺ ലോഡ് ചെയ്യാനും ബിവറേജുകളിലെയും ബാറുകളിലെയും തിരക്ക് കുറയ്ക്കാനുമായി ഒരു ദിവസം കൂട്ി മദ്യ വിൽപ്പന വൈകിപ്പിച്ചേക്കുമെന്ന സൂചന.
സംസ്ഥാനത്തെ മദ്യ ശാലകളുടെയും, ബാറുകളുടെയും പട്ടികയും മദ്യം വിൽക്കാൻ സന്നദ്ധത അറിയിച്ച കേന്ദ്രങ്ങളുടെയും പട്ടിക ബെവ് ക്യൂ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ മദ്യം വിൽക്കാൻ സന്നദ്ധത അറിയിച്ച കേന്ദ്രങ്ങളുടെയും ബാറുകളുടെയും ലിസ്റ്റും ആപ്പിൽ അപ് ലോഡ് ചെയ്തിട്ടുണ്ടാകും. ഇത് കൂടാതെ എസ്.എം.എസ് വഴിയും ക്യൂ ബൂക്ക് ചെയ്യാൻ സാധിക്കും.
എന്നാൽ, മദ്യവും ലഹരിമരുന്നും വിൽക്കുന്നതിനു ഗൂഗിളിന്റെ പ്രൈവസി പോളിസി അനുവദിക്കുന്നില്ലെന്ന പ്രചാരണവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ, ഈ പ്രചാരണത്തിൽ അടിസ്ഥാനമില്ലെന്നും ആപ്പിന് ഉടൻ തന്നെ അംഗീകാരം ലഭിക്കുമെന്നും ഫെയർകോഡ് കമ്പനി അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.