play-sharp-fill
മുണ്ടക്കയം പൈങ്ങനായില്‍ ബിവറേജ് പടി ഭാഗത്തു ​ഗാതാ​ഗത കുരുക്ക് രൂക്ഷം; കാറും ബൈക്കും കൂട്ടിയിടിച്ചു; തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടുവിഭാ​ഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു, ഗതാഗതക്കുരുക്ക് കുറവുള്ള ഭാഗത്തേക്ക്  ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

മുണ്ടക്കയം പൈങ്ങനായില്‍ ബിവറേജ് പടി ഭാഗത്തു ​ഗാതാ​ഗത കുരുക്ക് രൂക്ഷം; കാറും ബൈക്കും കൂട്ടിയിടിച്ചു; തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടുവിഭാ​ഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു, ഗതാഗതക്കുരുക്ക് കുറവുള്ള ഭാഗത്തേക്ക് ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

മുണ്ടക്കയം: പൈങ്ങനായില്‍ ബിവറേജ് പടി ഭാഗത്തു വാഹനപാർക്കിങ്ങ് നിയന്ത്രണമില്ലാത്തത് ​ഗതാ​ഗത കുരുക്കിന് കരണമാകുന്നു. റോഡിന്‍റെ ഇരുവശങ്ങളിലും യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് വാഹനങ്ങള്‍ പാർക്ക് ചെയ്തിരിക്കുന്നത്.

അതുകൊണ്ടുതന്നെ ദേശീയപാതയിലൂടെ വാഹനങ്ങള്‍ കൊണ്ടു പോകണമെങ്കില്‍ നന്നായി വിയർക്കണം. കൂടാതെ ദേശീയപാതയില്‍നിന്നു വിദേശ മദ്യഷോപ്പിലേക്കു വാഹനങ്ങള്‍ തിരിഞ്ഞു കയറുമ്പോള്‍ പ്രധാന റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും.

ബിവറേജിലേക്കു തിരിഞ്ഞ് വാഹനങ്ങള്‍ കയറുമ്പോള്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച്‌ അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. ഇതു ഡ്രൈവർമാർ തമ്മില്‍ തർക്കത്തിനും ഇടയാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം രാത്രിയില്‍ മദ്യലഹരിയില്‍ വാഹനമോടിച്ചെത്തിയ വ്യക്തിയുടെ കാർ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനെച്ചൊല്ലിയുള്ള സംഘർഷത്തെത്തുടർന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

നടുറോഡില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ കൈയാങ്കളിയില്‍ ഏർപ്പെടുകയായിരുന്നു. പോലീസെത്തി വാഹനം കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഘർഷത്തിന് അയവു വന്നത്.

പല ദിവസങ്ങളിലും ഇവിടെ മദ്യപന്മാർ തമ്മിലും വാഹന ഡ്രൈവർമാർ തമ്മിലും കൈയാങ്കളി പതിവാണ്. ദേശീയപാതയോരത്തുനിന്നു വിദേശമദ്യ ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്നു മുൻപ് ഹൈക്കോടതിയുടെ വിധിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത്തരം നിയമങ്ങളൊന്നും പാലിക്കപ്പെടാറില്ല.

ശനിയാഴ്ചയും പൊതുഅവധിക്ക് മുമ്പുള്ള ദിവസങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് ഈ ഭാഗത്തുണ്ടാകാറുള്ളത്. പോലീസെത്തി പലപ്പോഴും ഗതാഗതം നിയന്ത്രിക്കുമെങ്കിലും അവർ മടങ്ങി മിനിറ്റുകള്‍ക്കു ശേഷം വീണ്ടും ഇവിടം പഴയപടിയാകും.

കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, അടക്കമുള്ള മേഖലകളില്‍നിന്നുവരെ ആളുകള്‍ മുണ്ടക്കയം പൈങ്ങാനായിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ എത്തുന്നുണ്ട്. ഇവർ വരുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ദേശീയപാതയുടെ വശത്താണ് പാർക്ക് ചെയ്യുന്നത്.

ഗതാഗതക്കുരുക്ക് കുറവുള്ള ഭാഗത്തേക്കോ മറ്റു മേഖലയിലേക്കോ ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിച്ചാല്‍ ദേശീയപാതയില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും സംഘർഷങ്ങളും ഒഴിവാക്കാൻ കഴിയും.