video
play-sharp-fill

വില കുറഞ്ഞ മദ്യമുണ്ടായിട്ടും നല്‍കുന്നില്ലെന്ന് പരാതി; കോട്ടയത്തെ   ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍  മുന്തിയ മദ്യം മാത്രം വിൽക്കുന്നു

വില കുറഞ്ഞ മദ്യമുണ്ടായിട്ടും നല്‍കുന്നില്ലെന്ന് പരാതി; കോട്ടയത്തെ ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ മുന്തിയ മദ്യം മാത്രം വിൽക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ നാഗമ്പടം ചിങ്ങവനം മുണ്ടക്കയം തുടങ്ങിയ ബെവ്കോ ഔട്ട്ലെറ്റുകളിൽ വില കുറഞ്ഞ മദ്യം സ്റ്റോക്ക് ഉണ്ടായിട്ടും വിൽപ്പന നടത്തുന്നില്ലെന്ന് വ്യാപക പരാതി.

ഈ ഔട്ട്ലെറ്റുകളിൽ മുന്തിയ മദ്യം മാത്രമാണ് വിൽക്കുന്നത്. മുന്തിയ മദ്യം വിൽപ്പന നടത്തിയാൽ ജീവനക്കാർക്ക് കമ്മീഷൻ ലഭിക്കുന്നതാണ് വില കുറഞ്ഞ മദ്യവും സർക്കാരിൻ്റെ ബ്രാൻ്റായ ജവാനും അടക്കമുള്ള വിൽപ്പന നടത്താതെന്നാണ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ ലാഭം നല്‍കുന്ന കമ്പനികളുടെ മദ്യം വേഗത്തില്‍ വില്‍ക്കുമെന്ന പ്രഖ്യാപനവും എക്‌സൈസ് ഡ്യൂട്ടി മുന്‍കൂട്ടി നല്‍കണമെന്ന നിര്‍ദേശവും കമ്പനികളുടെ എതിര്‍പ്പിനിടയാക്കി. കമ്പനികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്നും അവര്‍ പറയുന്നു.

സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്നാണ് നിർദ്ദേശം.