Thursday, April 23, 2026

സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ പോലീസ് കേസെടുത്തു; വിജേഷിനെക്കൂടാതെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്ന് സ്വപ്നയുടെ വെളിപ്പെടുത്തൽ

Spread the love

സ്വന്തം ലേഖക ബംഗളൂരു: സ്വപ്‌ന സുരേഷ് നൽകിയ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ ബെംഗളൂരു കെആര്‍ പുരം പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. വിജേഷ് പിള്ളയെ ചോദ്യം ചെയ്‌തേക്കുമെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്.

video
play-sharp-fill

പൊലീസ്,സ്വപ്നയെ ഇവര്‍ രണ്ടുപേരും കൂടിക്കാഴ്ച നടത്തിയ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി മൊഴി രേഖപ്പെടുത്തി. ഹോട്ടലിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.

തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഹോട്ടലില്‍ വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചതായും ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതനെന്നും സ്വപ്ന പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സ്വപ്നയെ കാണാന്‍ എത്തിയപ്പോള്‍ തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നാണ് വിജേഷ് പിള്ളയുടെ വാദം. സ്വപ്ന പറഞ്ഞ അജ്ഞാതന്‍ ആരാണെന്ന് അറിയില്ലെന്നും ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം മനസിലാകുമെന്നും വിജേഷ് പറഞ്ഞു. കര്‍ണാടക പൊലീസ് തന്നെ ബന്ധപ്പെട്ടില്ലെന്നും വിജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group