Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദ സാധ്യത. കേരളത്തില്‍ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് പ്രവചനം.

video
play-sharp-fill

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നു മുതല്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 4 ദിവസങ്ങളില്‍ ഇതു തുടരും.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 18 ന് നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ എസ് സന്തോഷ് പറഞ്ഞു. വടക്കന്‍ കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഇന്നലെയും കടുത്ത ചൂടിനു ശമനമില്ലായിരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്തു പകല്‍ ഏറ്റവും ഉയര്‍ന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി. 38.8 ഡിഗ്രി സെല്‍ഷ്യസ്. തൃശൂര്‍ വെള്ളാനിക്കരയാണ് തൊട്ടടുത്ത്. 38.6 ഡിഗ്രി സെല്‍ഷ്യസ്. മറ്റു ജില്ലകളില്‍ 35നും 38 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് ഉയര്‍ന്ന താപനില.