play-sharp-fill
ബിലീവിയേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ സ്ഥാപനങ്ങളിൽ ആദായവകുപ്പിന്റെ റെയ്ഡ് ; പരിശോധന നടക്കുന്നത് ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്, ബിലീവിയേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ്, മെഡിക്കൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ; കോട്ടയത്ത് തങ്ങിയ ആദായ നികുതി സംഘം അതിരാവിലെ പരിശോധനയ്ക്ക് എത്തിയത് ഒരു ഈച്ച പോലും അറിയാതെ

സ്വന്തം ലേഖകൻ

കോട്ടയം : തലസ്ഥാനത്ത് നടക്കുന്ന ഇ.ഡിയുടെ റെയ്ഡാണ് കഴിഞ്ഞ ദിവസങ്ങളായി വലിയ ചർച്ച. ഇതിനിടെ തിരുവല്ലയിലെ ബിലീവിയേഴ്‌സ് ചർച്ചിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നുവെന്ന് റിപ്പോർട്ട്.

ബിലീവിയേഴ്‌സ് ചർച്ചിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനായി കഴിഞ്ഞ ദിവസം ഇതര സംസ്ഥാനങ്ങളിലേയടക്കം ഉദ്യോഗസ്ഥർ കോട്ടയത്തെത്തിയത്. പുലർച്ചെ 5 മണിക്ക് കോട്ടയത്ത് നിന്നും പുറപ്പെട്ട സംഘം ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്, ബിലീവിയേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, മെഡിക്കൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പൊലീസ് സംഘവും ഉണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകും.

നേരത്തേ പല തരത്തിലുള്ള ആരോപണങ്ങൾ ബിലീവിയേഴസ് ചർച്ചിന്റെ സ്ഥാപനങ്ങൾക്കെതിരെ ഉയർന്നിരുന്നു. രണ്ടുമൂന്ന് ദിവസമായി കുമരകത്ത് സംഘം എത്തിയെന്നാണ് കരുതുന്നത്.