Spread the love

കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലരയോടെയാണ് പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.

video
play-sharp-fill

ജഡം അഴുകിയ നിലയിലാണ്. ദിവസങ്ങൾ പഴക്കമുള്ളതാണെന്നാണ് മനസിലാക്കുന്നത്. വനംവകുപ്പ് അധികൃതർ എത്തിയ ശേഷം തുടർനടപടി സ്വീകരിക്കും.

മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്ന് കടൽത്തീരത്ത് അടിഞ്ഞതാകാം എന്നാണ് സംശയം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group