ബിഡിജെഎസ് പിളർപ്പിലേക്ക് : 27ന് കായംകുളത്ത് സുഭാഷ് വാസു വിമത യോഗം വിളിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: ബിഡിജെഎസ് പിളർപ്പിലേക്ക്. ജനുവരി 27ന് കായംകുളത്ത് സുഭാഷ് വാസു വിമത യോഗം വിളിച്ചു. അതേസമയം, സുഭാഷ് വാസുവിന്റെ നീക്കങ്ങൾ പ്രതിരോധിക്കാൻ തുഷാർ പക്ഷവും രംഗത്തിറങ്ങിയിട്ടുണ്ട്.
പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും കീഴടങ്ങാൻ സുഭാഷ് വാസു തയ്യാറല്ല. ഇതിന്റെ സൂചനയാണ് പുതിയ സംഭവവികാസങ്ങൾ. 27ന് കായംകുളത്ത് വിമത യോഗം വിളിച്ചതിന് പുറമേ തുഷാർ വിരുദ്ധരെ ഒപ്പം നിർത്താനുള്ള നീക്കങ്ങളും വാസു തുടങ്ങിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സുഭാഷ് വാസുവിന് തടയിടാൻ തുഷാർ വിഭാഗവും ശ്രമമാരംഭിച്ചിട്ടുണ്ട്. വിശ്വസ്തർക്കെല്ലാം സ്ഥാനം നൽകി മറുകണ്ടം ചാടാതിരിക്കാനുള്ള പ്രതിരോധ നടപടികളാണ് തുഷാർ പയറ്റുന്നത്. ഇതിന്റെ ഭാഗമായി സുഭാഷ് വാസുവിനെ നീക്കിയ ഒഴിവിൽ പുതിയ രണ്ട് ജനറൽ സെക്രട്ടറിമാരെ ബിഡിജെഎസ് നിയോഗിച്ചു. പച്ചയിൽ സന്ദീപ്, അനിരുദ്ധൻ കാർത്തികേയൻ എന്നിവരാണ് പുതുതായി നേതൃനിരയിൽ എത്തിയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന സിനിൽ മുണ്ടപ്പള്ളിയെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയർത്തുകയും ചെയ്തു.