യഥാർത്ഥ ക്രൈസ്തവദർശനം മറ്റുള്ളവരിലേക്ക് പകർന്ന് നല്കിയ വ്യക്തിത്വമായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ; ഏ.കെ. ശ്രീകുമാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഏ.കെ.ശ്രീകുമാർ അനുശോചിച്ചു.
യഥാർത്ഥ ക്രൈസ്തവദർശനം മറ്റുള്ളവരിലേക്ക് പകർന്ന് നല്കിയ വ്യക്തിത്വമായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവയെന്ന് അനുസ്മരണ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെ ഇന്ന് പുലര്‍ച്ചെ 2.35 നാണ് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ കാലം ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ സ്ഥിതി മോശമായിരുന്ന ബാവയുടെ ചികിത്സ വെന്‍റിലേറ്ററിലായിരുന്നു തുടര്‍ന്നിരുന്നത്.
മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടത്തുക