
ദര്‍ശനയും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം; ‘ജയ ജയ ജയ ജയ ഹേ’
സ്വന്തം ലേഖകൻ
ജാന്‍ എ മന്നിന് ശേഷം ബേസില്‍ ജോസഫ് അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ജയ ജയ ജയ ജയ ഹേ’എന്നാണ് ചിത്രത്തിന്റെ പേര്. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.
അതേസമയം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് അവസാനമായി റിലീസ് ചെയ്ത ദര്‍ശനയുടെ ചിത്രം.
വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം. ‘ജാനേമന്‍’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റേത് തന്നെയാണ് ‘ജയ ജയ ജയ ജയ ഹേ’യും നിര്‍മ്മിക്കുന്നത്. ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്, ഷോണ്‍ ആന്റണി എന്നിവരാണ് നിര്‍മ്മാതാക്കള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.ടൈറ്റില്‍ പോസ്റ്റര്‍ മാത്രമാണ് പ്രഖ്യാപനത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്നത്.
വരും ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.