
പൂരദിവസം കോട്ടയം നഗരത്തിലെ ജോയിസ് ബാറിലുണ്ടായ പൊരിഞ്ഞ അടിക്കിടെ യുവാവിനെ കല്ലെറിഞ്ഞു കൊന്നു: പ്രതികൾ വെസ്റ്റ് പോലീസിന്റെ പിടിയിലെന്ന് സൂചന
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിലെ ബാറിലുണ്ടായ അടിപിടിക്കിടെ യുവാവിനെ കല്ലെറിഞ്ഞു കൊന്നു. തിരുനക്കര പൂരദിവസം വൈകിട്ട് കോട്ടയം നഗരത്തിൽ ടിബി റോഡിലുള്ള ജോയിസ് ബാറിലായിരുന്നു അടി.
കല്ലേറിൽ പരിക്കേറ്റ ബാർ ജീവനക്കാരൻ തിരുവല്ലാ സ്വദേശി സുരേഷാണ് മരിച്ചത്. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോലീസ് മെഡിക്കൽ കോളജിൽ എത്തി മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ ബന്ധുക്കൾക്ക് കൈമാറുകയുള്ളു.
സുരേഷിനെ ആക്രമിച്ച ശ്യാം, ആദർശ്, ആബേൽ, ജെബിൻ പി ജോൺ എന്നിവരെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു
കൊല്ലപ്പെട്ട സുരേഷിന്റെ തലയുടെ പുറകിലാണ് ഏറ് കൊണ്ടത്. ആഴത്തിലേറ്റ മുറിവാണ് മരണകാരണം.
Third Eye News Live
0