
വടകര :എടോടിയിലേ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജർ 17 കോടിയിരധികം വില വരുന്ന 26 കിലോഗ്രാം പണയ സ്വർണ്ണവുമായി മുങ്ങിയെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.
മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് മധ ജയകുമാറിന് (34) എതിരെയാണ് പരാതി. 20.244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് ബാങ്കിന് 17.20,35,717 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ് .ജയകുമാറാണു
തട്ടിപ്പു നടത്തിയതെന്ന നിലയിലാണ് കേസ് അന്വേഷണം .കൂടുതൽ ചേർക്കു പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
ജയകുമാറിനെ കണ്ടെത്തുന്നതിനായി ബന്ധുവീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.
2021-ൽ ചുമതലയേറ്റ ജയകുമാറിനെ കഴിഞ്ഞ ജൂ ലൈയിൽ കൊച്ചി പാലാരിവട്ടം ശാഖയിലേക്കു സ്ഥലം മാറ്റിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ അവിടെ ചുമതലയേറ്റിട്ടില്ല. വടകര ശാഖയിലെ റീ അപ്രൈസർ നടപടിയിലാണു ക്രമക്കേട് മനസിലായത്.2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 അക്കാണ്ടുകളിൽ
തട്ടിപ്പ് നടത്തിയതെന്നു തെളിഞ്ഞു. മധ ജയകുമാർ തട്ടിപ്പു നടത്തി
യെന്നു സംശയം തോന്നിയതു കൊണ്ടാണ് പാലാരിവട്ടത്തേക്ക് സ്ഥലം മാറ്റിയത്. തുടർന്നു നടത്തിയ പരിശോധനയിലാണു മോഷണവിവരം പുറ ത്തുവന്നത് മധ ജയകുമാർ സ്വദേശത്തും ഇല്ലെന്നാണു സൂചന. ബാങ്കുമായി ബന്ധപ്പെട്ടു പ്രതി മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും വ്യക്‌തമല്ല.







