video
play-sharp-fill

ബാങ്ക് ഓഫ് ബറോഡയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം ;യോഗ്യത 10-ാം ക്ലാസ് ; 500ലേറെ ഒഴിവുകൾ ; അവസാന തീയതി മെയ് 23 ; വിശദ വിവരങ്ങൾ ഇപ്രകാരം

ബാങ്ക് ഓഫ് ബറോഡയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം ;യോഗ്യത 10-ാം ക്ലാസ് ; 500ലേറെ ഒഴിവുകൾ ; അവസാന തീയതി മെയ് 23 ; വിശദ വിവരങ്ങൾ ഇപ്രകാരം

Spread the love

കേന്ദ്ര സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. ഓഫീസ് അസിസ്റ്റന്റ് (പ്യൂണ്‍) തസ്തികകളിലേക്ക് 500 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം ബാങ്ക് പുറത്തിറക്കി.

ഇന്ത്യയിലുടനീളമുള്ള ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായിരിക്കും നിയമനം.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് 2025 മേയ് 3 മുതല്‍ മേയ് 23 വരെ www.bankofbaroda.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിവുകള്‍: 500 ഓഫീസ് അസിസ്റ്റന്റ് (പ്യൂണ്‍) തസ്തികകള്‍, സബ്-സ്റ്റാഫ് കേഡറിന് കീഴില്‍.

യോഗ്യത: 10-ാം ക്ലാസ് വിജയം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം അഭികാമ്യം.

പ്രായപരിധി:18 മുതല്‍ 26 വയസ്സ് വരെ (2025 മേയ് 23-ന് അനുസരിച്ച്‌).

ശമ്ബളം: തുടക്ക ശമ്ബളം 19500 രൂപ, പതിവ് ഇൻക്രിമെന്റുകളോടെ 37815 രൂപ വരെ. ഇതിന് പുറമേ ഡിഎ, ടിഎ, എല്‍ടിസി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും.

പ്രൊബേഷൻ കാലയളവ്: 6 മാസം.

അപേക്ഷാ ഫീസ്: ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 600 രൂപ; എസ്സി/എസ്ടി/പിഡബ്ല്യുഡി/വനിതാ ഉദ്യോഗാർത്ഥികള്‍ക്ക് 150 രൂപ.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർത്ഥികളെ രണ്ട് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുക്കുന്നത്:

ഓണ്‍ലൈൻ പരീക്ഷ: ഓരോ വിഭാഗത്തിലും മിനിമം യോഗ്യതാ മാർക്ക് നേടണം. സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം അനുസരിച്ച്‌ ഒഴിവുകളുടെ എണ്ണം, പരീക്ഷയിലെ മാർക്ക്, ബാങ്ക് നിശ്ചയിക്കുന്ന കട്ട്-ഓഫ് എന്നിവയെ ആശ്രയിച്ച്‌ ഷോർട്ട്‌ലിസ്റ്റിംഗ് നടക്കും.

പ്രാദേശിക ഭാഷാ പരീക്ഷ: ഓണ്‍ലൈൻ പരീക്ഷയില്‍ വിജയിക്കുന്നവർ പ്രാദേശിക ഭാഷയിലെ പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്.

എങ്ങനെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക കരിയർ പേജ് (bankofbaroda.in/Career.htm) സന്ദർശിക്കുക.

പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.
അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിക്കുക.
ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടച്ച്‌ ഫോം സമർപ്പിക്കുക.
കണ്‍ഫർമേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക
.
അവസാന തീയതി

വിശദമായ വിജ്ഞാപനം മേയ് 2-ന് ബാങ്ക് ഓഫ് ബറോഡ ഔദ്യോഗിക വെബ്സൈറ്റായ www.bankofbaroda.in-ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി 2025 മേയ് 23 (രാത്രി 11:59) ആണ്.

10-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് ബാങ്കിംഗ് മേഖലയില്‍ സുരക്ഷിതവും ആകർഷകവുമായ തൊഴില്‍ അവസരമാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്. യോഗ്യതാ മാനദണ്ഡങ്ങള്‍, സംസ്ഥാന തിരിച്ചുള്ള ഒഴിവുകള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്ക് വെബ്സൈറ്റ് സന്ദർശിച്ച്‌ വിജ്ഞാപനം വിശദമായി പരിശോധിക്കുക.