ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; അയർക്കുന്നം സ്വദേശി സൂര്യ എസ് നായർ പൊലീസ് കസ്റ്റഡിയിൽ; ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ ജീവനക്കാരൻ്റെ ബന്ധുവടക്കം തട്ടിപ്പിനിരയായി
സ്വന്തം ലേഖകൻ
കോട്ടയം: ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സൂര്യ എസ് നായർ പൊലീസ് പിടിയിൽ
പരിചയപ്പെടുന്നവരോട് ബാങ്ക് വായ്പ ശരിയാക്കി തരാം എന്ന് പറഞ്ഞ് സർവ്വീസ് ചാർജായും മറ്റ് ഫീസുകളെന്നും പറഞ്ഞ് ലക്ഷങ്ങൾ തട്ടുകയാണ് സൂര്യയുടെ രീതി
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെ ലോൺ ശരിയാക്കിത്തരാം എന്നാണ് സൂര്യയുടെ ഓഫർ. ദേശസാൽകൃത ബാങ്കുകളുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്
കോട്ടയം വെസ്റ്റ് ,ഗാന്ധിനഗർ, അയർക്കുന്നം, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ സൂര്യയ്ക്കെതിരെ പരാതിയുണ്ട്. നൂറിലധികം ആളുകളെ പറ്റിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ ജീവനക്കാരൻ്റെ ബന്ധുവടക്കം തട്ടിപ്പിനിരയായിട്ടുണ്ട്. ചുങ്കം സ്വദേശിനിയായ യുവതിയെ പറ്റിച്ച് ഒന്നര ലക്ഷത്തിലധികം രൂപയാണ് സൂര്യ തട്ടിയെടുത്തത്
കസ്റ്റഡിയിലെടുത്ത സൂര്യയ്ക്ക് ശാരിരിക അസ്വസ്തത ഉണ്ടായതിനേ തുടർന്ന് പൊലീസ് കാവലിൽ ആശുപത്രിയിലാക്കി. ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്ന് അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ മധു പറഞ്ഞു.