video
play-sharp-fill

സഹകരണ ബാങ്ക് ലോക്കറിലെ 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ പൊലീസ് കേസ്

സഹകരണ ബാങ്ക് ലോക്കറിലെ 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ പൊലീസ് കേസ്

Spread the love

കണ്ണൂർ: ബാങ്ക്‌ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60 ലക്ഷം രൂപയുടെ സ്വ‌‌ർണം കവരുകയും പകരം മുക്കുപണ്ടം വയ്‌ക്കുകയും ചെയ്‌ത സംഭവത്തില്‍ ജീവനക്കാരനെതിരെ കേസ്.

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിലാണ് സംഭവം. ബാങ്കിലെ താല്‍ക്കാലിക കാഷ്യറായ സുധീർ തോമസിനെതിരായാണ് പൊലീസ് കേസെടുത്തത്.

സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീർ. 60 ലക്ഷം രൂപയുടെ സ്വ‌ർണം 18 പാക്കറ്റുകളിലാക്കിയാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഈ സ്വർണം കൈക്കലാക്കിയ സുധീർ തോമസ് പകരം മുക്കുപണ്ടം വയ്‌ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ പേരില്‍ പണയംവച്ചിരുന്ന സ്വർണവും സുധീർ തോമസ് മോഷ്‌ടിച്ചതായാണ് വിവരം. മുൻപ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ആനപ്പന്തി സഹകരണ ബാങ്ക് രണ്ട് വർഷം മുൻപ് മാത്രമാണ് സിപിഎം പിടിച്ചെടുത്തത്.