
സിന്ധു നദീജല കരാറില്‍ കൂടുതല്‍ നടപടികളുമായി ഇന്ത്യ; ബാഗ്ലിഹാര്‍ ഡാമില്‍ നിന്ന് ജലമൊഴുക്ക് താല്‍ക്കാലികമായി നിറുത്തും; സ്ഥിതി പരിശോധിക്കാൻ അൻപതിലധികം എഞ്ചിനീയർമാരെ കശ്മീരിലേക്കയച്ചു
ഡൽഹി: സിന്ധു നദീജല കരാറില്‍ കൂടുതല്‍ നടപടികളുമായി ഇന്ത്യ.
ബാഗ്ലിഹാർ ഡാമില്‍ നിന്ന് ജലമൊഴുക്ക് താല്‍ക്കാലികമായി നിറുത്താനാണ് ഇന്ത്യയുടെ തീരുമാനം.
ഇന്നലെ ജലമൊഴുക്ക് കുറച്ചിരുന്നു. സ്ഥിതി പരിശോധിക്കാൻ അൻപതിലധികം എഞ്ചിനീയർമാരെ കശ്മീരിലേക്കയച്ചിട്ടുണ്ട്.
നദികളിലെ ജലം ഇന്ത്യയില്‍ തന്നെ ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കും. കിഷൻഗംഗ ഡാമില്‍ നിന്ന് ജലമൊഴുക്ക് തടയുന്നതിന് ഉടൻ നടപടിയെടുക്കുമെന്നാണ് സൂചന. വുളർ തടാക സംരക്ഷണ പദ്ധതി പുനരുജ്ജീവിപ്പിക്കാനും തുല്‍ബുല്‍ തടയണ നിർമ്മാണം വേഗത്തില്‍ തുടങ്ങാനും ആലോചനയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ്ണ പിന്തുണയുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അതിർത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തൻ്റെ ഉത്തരവാദിത്തം ആണ്. മറുപടി നല്‍കേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.