Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകടം നടന്നയുടൻ രണ്ട് പേരെ സംശയകരമായ രീതിയിൽ കണ്ടെന്ന് കലാഭവൻ സോബി പറഞ്ഞു. ഇക്കാര്യം ആദ്യം ഗായകൻ മധു ബാലകൃഷ്ണനോട് പറഞ്ഞിരുന്നു.മധു ബാലകൃഷ്ണൻ വിവരം മാനേജർ പ്രകാശ് തമ്പിയെ അറിയിക്കാൻ പറഞ്ഞു. മാനേജരെ വിവരം അറിയിച്ചെങ്കിലും ഗൗനിച്ചില്ല. പൊലീസിന് മൊഴി നൽകാൻ തയ്യാറാണെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപെട്ട് പത്ത് മിനുറ്റിന് ശേഷം സോബി അതുവഴി കടന്നുപോയിരുന്നു. കോതമംഗലം സ്വദേശിയായ സോബി തിരുനെൽവേലിക്കായിരുന്നു യാത്ര പോയിരുന്നത്. ബാലഭാസ്‌കറാണ് അപകടത്തിൽ പെട്ടതെന്ന് പിന്നീടാണ് സോബി അറിയുന്നത്.തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ മുൻ മാനേജർമാരുടെ പങ്ക് തെളിഞ്ഞതോടെ ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ ദുരൂഹതയേറിയിരുന്നു. ഇതിന് പിന്നാലെയാണ് കലാഭവൻ സോബിയുടെ പ്രതികരണവും വരുന്നത്.