
ഖത്തറില്‍ നിന്ന് അശ്ലീലദൃശ്യം ; തന്‍റെ ഫോണിലേക്ക് വിദേശ നമ്പറിൽ നിന്ന് അശ്ലീല ദൃശ്യം അയച്ചയാളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു.
ആലപ്പുഴ : ഇന്നലെ ഉച്ച മുതല്‍ തുടര്‍ച്ചയായി തന്‍റെ ഫോണിലേക്ക് ഒരു വിദേശ നമ്പറിൽ നിന്നും വാട്സാപ്പില്‍ വീഡിയോ കോള്‍ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത പറഞ്ഞു. ആരാണെന്ന് മെസേജില്‍ ചോദിച്ചിട്ട് മറുപടി ലഭിച്ചില്ല.
എന്നിട്ടും വീഡിയോ കോള്‍ തുടര്‍ന്നപ്പോള്‍ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തെന്ന് അരിത പറഞ്ഞു.ക്യാമറ മറച്ചു പിടിച്ച നിലയിലായിരുന്നു. ശേഷം തന്റെ ഫോണിലേക്ക് ഇയാള്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചെന്നും അരിത പറഞ്ഞു. സുഹൃത്തുക്കള്‍ക്ക് ഈ നമ്പർ ഷെയര്‍ ചെയ്തു.
അവരുടെ വീഡിയോ കോളില്‍ പതിഞ്ഞയാളുടെ മുഖം അരിത ഫേസ് ബുക്കില്‍ പങ്കുവെച്ചു.ഇയാള്‍ ഖത്തറില്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.ആരുടെയെങ്കിലും കയ്യില്‍ കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവൻ രക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അരിത അഭ്യര്‍ത്ഥിച്ചു. ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്നും അരിത വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
