ഇരുപതുകളില്‍ തന്നെ നടുവേദനയോ?; ലക്ഷണങ്ങളെ അവഗണിക്കരുതേ.., ശ്രദ്ധിക്കണം

Spread the love

കമ്പ്യൂട്ടറിന് മുന്നില്‍ മണിക്കൂറുകളോളം ഇരുന്ന ശേഷം പെട്ടെന്നൊരു നിമിഷം നടുവ് നിവർത്തി ഒന്ന് ‘സ്‌ട്രെച്ച്‌’ ചെയ്യുമ്പോള്‍ കിട്ടുന്ന ആശ്വാസം… ഇരുപതുകളില്‍ നില്‍ക്കുന്ന പലർക്കും ഇതൊരു നിത്യസംഭവമാണ്. പ്രായമായവരില്‍ മാത്രം കണ്ടുവരുന്ന പ്രശ്‌നമാണ് നടുവേദനയെന്ന് കരുതി നമ്മളില്‍ പലരും ഇതിനെ അവഗണിക്കാറുണ്ട്. എന്നാല്‍, ഈ ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ടുകള്‍.

video
play-sharp-fill

ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ള യുവാക്കളില്‍ നടുവേദന വർധിച്ചുവരുന്നതായി പഠനങ്ങള്‍ പറയുന്നു. നമ്മുടെ നിത്യജീവിതത്തിലെ ചെറിയ ശീലങ്ങള്‍ എങ്ങനെയാണ് നട്ടെല്ലിനെ ബാധിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. മണിക്കൂറുകളോളം ഡെസ്‌കില്‍ കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നത് നട്ടെല്ലിന് അമിതഭാരമുണ്ടാക്കുന്നു. ഇത് നട്ടെല്ലിന് താങ്ങേകുന്ന പേശികളെ ദുർബലപ്പെടുത്തുകയും കാലക്രമേണ ഡിസ്‌കുകളില്‍ തേയ്മാനം സംഭവിക്കാൻ കാരണമാകുകയും ചെയ്യും.

ചലനങ്ങളില്ലാത്ത ജീവിതശൈലി നട്ടെല്ലിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. പേശികള്‍ ബലഹീനമാകുമ്പോള്‍ ചെറിയ ജോലികള്‍ പോലും നടുവേദനയ്ക്ക് കാരണമാകും. ജിമ്മില്‍ പോകുന്ന യുവാക്കള്‍ ശരിയായ മാർഗനിർദേശങ്ങളില്ലാതെ വ്യായാമം ചെയ്യുന്നത് നട്ടെല്ലിന് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കാം. ഇത് പേശിവലിവ് മുതല്‍ ഡിസ്‌ക് തകരാറുകള്‍ വരെ എത്തിച്ചേക്കാം. ശരീരത്തിന്റെ മധ്യഭാഗത്തുള്ള അമിതഭാരം നട്ടെല്ലിന്റെ സ്വാഭാവികമായ ബാലൻസ് തെറ്റിക്കുന്നു. ഇത് നടുഭാഗത്ത് സ്ഥിരമായ സമ്മർദ്ദം ചെലുത്തുകയും തേയ്മാനം വേഗത്തിലാക്കുകയും ചെയ്യുന്നു. സമ്മർദ്ദം കൂടുമ്പോള്‍ പേശികളില്‍ പിരിമുറുക്കം ഉണ്ടാകുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ശരീരത്തിന് സ്വയം സുഖപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നോ നാലോ ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വേദന. വേദന കാലുകളിലേക്ക് വ്യാപിക്കുന്നു. ശരീരഭാഗങ്ങളില്‍ മരവിപ്പ്, തരിപ്പ് അല്ലെങ്കില്‍ ബലഹീനത അനുഭവപ്പെടുക. രാത്രിയില്‍ വേദന മൂലം ഉറക്കം തടസ്സപ്പെടുക. കാരണമില്ലാതെ ശരീരഭാരം കുറയുക. ഭൂരിഭാഗം നടുവേദനകളും ജീവിതശൈലി മാറ്റങ്ങളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഈ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടണം.