video
play-sharp-fill

വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിൻ്റ് ഓയിൽ അബദ്ധത്തിൽ കുടിച്ചു ; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിൻ്റ് ഓയിൽ അബദ്ധത്തിൽ കുടിച്ചു ; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Spread the love

ഹരിയാന : ഗുരുഗ്രാമിൽ വീട്ടില്‍ സൂക്ഷിച്ച പെയിൻ്റ് ഓയില്‍ കുടിച്ച്‌ ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. വീട്ടില്‍ കൂളറിന് പെയിൻ്റ് ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന പെയിൻ്റ് ഓയിൽ കുട്ടി അബദ്ധത്തിൽ കുടിക്കുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രഥമിക ചികിത്സ നല്‍കി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച്‌ മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിലാണ് സംഭവം.

ബുധനാഴ്ച രാവിലെ വീട്ടിലെ കൂളറിന് പെയിന്റ് ചെയ്യുന്നതിനിടെ മകള്‍ അവിടെ ഇരുന്ന് കളിയ്ക്കുന്നതിനിടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൻ്റെ അടുത്തേക്ക് ഓടി വന്നതായും തറയില്‍ വെച്ചിരുന്ന പെയിന്റ് ഓയില്‍ എടുത്ത് കുടിച്ചുവെന്നുമാണ് കുട്ടിയുടെ പിതാവ് ധമേന്ദർ കുമാർ പൊലീസിനോട് പറഞ്ഞത്. ഇന്നലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പൊലീസ് കുടുംബത്തിന് കൈമാറി. ഉത്തർപ്രദേശ് സ്വദേശിയായ ധമേന്ദർ കുമാർ ഐഎംടി മനേസറിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്നതിനായി ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു.