
ആശുപത്രിയിലേക്ക് വാഹനം കിട്ടിയില്ല; പനി ബാധിച്ച് പെരുമ്പാവൂരില്‍ 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു
പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചു. അസം സ്വദേശികളായ മൊയ്തുല്‍ ഇസ്ലാം, ഖാലിദ ഖത്തൂൻ എന്നിവരുടെ മകനാണ് മരിച്ചത്.
പെരുമ്പാവൂർ ഒക്കലിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. ഇന്ന് പുലർച്ചെ കുട്ടിക്ക് നല്ല പനി അനുഭവപ്പെട്ടു. ആശുപത്രിയില്‍ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വാഹനങ്ങള്‍ ഒന്നും ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. വാഹനം കിട്ടാത്തതറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുടമയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്ബാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0