ആലപ്പുഴയിൽ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ചികിത്സയ്ക്ക് ചെലവിട്ട പണം തിരികെ നൽകി ആശുപത്രി അധികൃതർ
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് വൈകല്യമുണ്ടായ കുഞ്ഞിന്റെ തുടർചികിത്സയ്ക്ക് ഈടാക്കിയ പണം ആശുപത്രി അധികൃതർ തിരിച്ചു നൽകി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ പരിശോധനകൾക്കാണ് രക്ഷിതാക്കളിൽ നിന്ന് പണം ഈടാക്കിയത്.
ചികിത്സ പിഴവിലൂടെ കുഞ്ഞിന് വൈകല്യമുണ്ടായതിന് പിന്നാലെ തുടർചികിത്സകൾ സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചതോടെ കുടുംബം സമരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ് പണം തിരികെ നൽകാൻ ആരേഗ്യ വകുപ്പ് തീരുമാനിച്ചത്. കെ സി വേണുഗോപാൽ എംപി അടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. അതേസമയം ശ്വാസം തടസം അനുഭവപ്പെട്ട കുട്ടിയെ ഐസിയുവിലേക്ക് മാറ്റി
Third Eye News Live
0