video
play-sharp-fill
അയ്യപ്പഭക്തർക്ക് എതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണം: കെ പി ശശികല

അയ്യപ്പഭക്തർക്ക് എതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണം: കെ പി ശശികല

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമയുടെ പേരിൽ ഭക്തന്മാർ ക്കെതിരെ എടുത്ത എല്ലാ കള്ള കേസുകളും ഉടൻ പിൻവലിക്കാൻ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ആവശ്യപ്പെട്ടു.

ഹിന്ദു ഐക്യവേദിയുടെ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര സ്വമിയാർ മീത്തിൽ നടന്ന പ്രവർത്തക കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് കേസെടുത്തവർ ഇന്ന് മനസ്സ് മാറി ആചാരം സംരക്ഷിക്കാൻ തയ്യാറായെങ്കിൽ മനമുരുകി നാമം ജപിച്ച അമ്മമാരുടെ വിജയമാണ് ഇവിടെ കാണാൻ കഴിയുന്നത്.സംസ്‌കാരത്തെ തകർക്കാൻ ഇറങ്ങി തിരിച്ചിട്ടുള്ള കൂലി തൊഴിലാളികൾ അരങ്ങു വാഴുന്ന കാലത്താണ് നാം ജീവിക്കുന്നത്.

സംസ്‌കാരം പാരമ്പര്യമായി നിലനിന്നു വരുന്നതാണ്.അത് കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുന്നതല്ല. എതിരാളികൾ എത്രമാത്രം എതിർപ്പുമായി രംഗത്തുവരുന്നുവോ അത്രമാത്രം  നമ്മുടെ പ്രവർത്തനം എളുപ്പമാക്കും.അയോദ്ധ്യയും ശബരിമലയും മൊക്കെ ഇതിന്റെ ഉദാഹരണങ്ങൾ, ശബരിമല പ്രക്ഷോഭം ഹൈന്ദവ സമൂഹത്തെ  ഉണർത്തിയെന്നും കെ.പി.ശശികല പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വി.മുരളീധരന്റെ അദ്ധ്യക്ഷതയിൽ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ദീപപ്രോജ്വലനം നടത്തി.സംസ്ഥാന   ജന.സെക്രട്ടറി കെ.പി.ഹരിദാസ്, സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി സി.ബാബു, സ്വാമി ആത്മബോധാനന്ദ തീർത്ഥപാദർ, കെ പി എം എസ് നേതാവ് എൻ.കെ. നീലകണ്ഠൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ,

മഹിളാഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ബിന്ദു മോഹൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, കെ.പി.ഗോപിദാസ്, പ്രൊഫ. ഹരിലാൽ, സി. കൃഷ്ണ കുമാർ, സിന്ധു പൈ എന്നിവർ പ്രസംഗിച്ചു.