video
play-sharp-fill

റോഡും വഴിവിളക്കും തന്നില്ലെങ്കിൽ വോട്ടില്ല: അയ്മനം പഞ്ചായത്തിലെ വരമ്പിനകം പ്രദേശത്തുള്ളവർ വോട്ട് ബഹിഷ്കരിക്കും.

റോഡും വഴിവിളക്കും തന്നില്ലെങ്കിൽ വോട്ടില്ല: അയ്മനം പഞ്ചായത്തിലെ വരമ്പിനകം പ്രദേശത്തുള്ളവർ വോട്ട് ബഹിഷ്കരിക്കും.

Spread the love

 

അയ്മനം : ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശമായ പരിപ്പ്- മാഞ്ചിറ വഴിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ട് ബഹിഷ്കരിക്കുമെന്ന് വരമ്പിനകം പ്രദേശവാസികൾ. വഴി സൗകര്യം താരതമ്യേന കുറവുള്ള ഈ പ്രദേശത്തെ മാറിമാറി വന്ന സർക്കാരുകൾ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാതെ വരമ്പിനകം നിവാസികൾ പ്രതിഷേധിക്കുന്നത്.

പരിപ്പിൽ നിന്ന് പടിഞ്ഞാറൻ പ്രദേശവാസികൾക്ക് ഏക ആശ്രയമായ വഴി താറുമാറായി കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി, ആർക്കോവേണ്ടി പണിത 900 പാലം സമീപന പാതയില്ലാതെ ചരിത്ര സ്മാരകം പോലെ തിരുശേഷിപ്പായി നിലകൊള്ളുന്നു.

900 പാലം മുതൽ പടിഞ്ഞാറോട്ട് ഉള്ള റോഡിലൂടെ നടന്നോ വാഹനങ്ങളിലോ യാത്ര ചെയ്യാൻ പറ്റാത്ത അത്ര ദുർഘടാവസ്ഥയിലും. പാടശേഖരങ്ങൾ ഉള്ള പ്രദേശമായതിനാൽ സന്ധ്യകഴിഞ്ഞ് വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ക്ഷുദ്രജീവികളുടെ ശല്യം വേറെയും. പലതവണ ആവശ്യപ്പെട്ടിട്ടും ഇവിടെ വഴിവിളക്ക് സ്ഥാപിക്കുന്നതിന് പോലും അധികൃതർ തയ്യാറായില്ല എന്ന് പ്രദേശവാസികൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് . അടുക്കുമ്പോൾ ചിരിച്ചു കൊണ്ടുവരുന്ന സ്ഥാനാർത്ഥികൾ കാര്യം കഴിഞ്ഞാൽ പിന്നെ വഴിക്ക് വരികയില്ലെന്നും,
ഇതിനെതിരെയുള്ള പ്രതിഷേധമാണ് വോട്ട് ബഹിഷ്കരണത്തിൽ എത്തിച്ചതെന്ന് വരമ്പിനകം നിവാസികൾ പറയുന്നു.