
ഒളശ്ശ: അയ്മനം പഞ്ചായത്ത് പതിനേഴാം വാർഡ് വട്ടുകളം ലക്ഷം വീട്ടില്‍ അനില്‍ പിള്ള, ഭാര്യ വനജ, മകള്‍ പരാശക്തി (6) എന്നിവർ താമസിച്ചിരുന്ന വീടിന്റെ മേല്‍ക്കൂര ഇന്നലെ വൈകുന്നേരം തകർന്നു വീണു.
കനത്ത മഴയില്‍ ഓടിട്ട വീടിന്റെ മേല്‍ക്കൂരയില്‍ വെള്ളം ഇറങ്ങിയതിനെ തുടർന്ന് കൂട്ട് തകർന്നതാകാം മേല്‍ക്കൂര ഇടിഞ്ഞുവീഴാൻ കാരണം.
കട്ടിലില്‍ ഇരിക്കുകയായിരുന്ന മകള്‍ പരാശക്തിയെ ശബ്ദം കേട്ട ഉടൻ അച്ഛൻ തള്ളി മാറ്റിയതിനാല്‍ കുട്ടി നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഈ കൂര തകർന്ന് അനിലിന്റെ ദേഹത്തേക്ക് വീണതിനാല്‍ വാരിയെല്ലിന് പൊട്ടല്‍ ഉണ്ടായി. തുടർന്ന് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ വനജ ഇതേ സമയം മുറിക്ക് വെളിയില്‍ ആയിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
അനില്‍ പിള്ളയും ഭാര്യ വനജയും രോഗികളാണ്.
മഴക്കാലമായതിനാല്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുമായി എവിടെ താമസിക്കും എന്ന് അറിയാതെ വിഷമിച്ചിരിക്കുകയാണ് രോഗികളായ ഈ നിർധന കുടുംബം.







