
മികച്ച പൊതു സേവനത്തിനുള്ള ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് ഉമ്മൻ ചാണ്ടിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: മികച്ച പൊതു സേവനത്തിനുള്ള ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ മൂന്നാമത് അവാർഡ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകാൻ തീരുമാനിച്ചു. ഫൗണ്ടേഷൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ്, മാനേജിംഗ് ട്രസ്റ്റീ തോമസ് ചാഴികാടൻ എം.പി എന്നിവർ അറിയിച്ചു.
ഒന്നാമത് ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് മുൻ മന്ത്രി കെ. എം.മാണിക്കും, രണ്ടാമത് ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനുമാണ് നൽകിയത്.
Third Eye News Live
0