
വീട്ടില്‍ ഉപയോഗിക്കുന്ന ഈ മൂന്ന് സാധനങ്ങള്‍ ഒഴിവാക്കൂ…ഇല്ലെങ്കിൽ മാരകരോഗങ്ങള്‍ വരാം ആരോഗ്യത്തിന് ദോഷമാണെന്ന് വിദഗ്‌ധർ
നമ്മൾ വീട്ടിൽ സൂക്ഷിച്ചു വയ്ക്കുന്ന ചില സാധനങ്ങൾ ആരോഗ്യത്തിന് ദോഷമാണെന്ന്
ഗ്യാസ്ട്രോ എന്ട്രോളജിസ്റ്റുമാർ പറയുന്നത്, ഈ മൂന്നു സാധനങ്ങൾ വീട്ടിൽ നിന്നു തന്നെ മാറ്റേണ്ടതാണ് അല്ലെങ്കിൽ ആരോഗ്യത്തിന് വളരെയധികം തന്നെ ഇവ ദോഷം ചെയ്യുമെന്നും. എന്താണ് അവയെന്നു നോക്കാം.
അതിൽ ആദ്യമായി പറയുന്നത്, കട്ടിങ് ബോര്ഡിനെ കുറിച്ചാണ്. ഉള്ളിയും തക്കാളിയും ഒക്കെ കട്ട് ചെയ്യുന്ന കട്ടിങ് ബോർഡ് . ഇവ അധികവും പ്ലാസിറ്റിക് ബോർഡു കളായിരിക്കും. ഇത് ആരോഗ്യത്തിനു വളരെയധികം ദോഷകരമാണ്. ഇതില് വച്ച് നിങ്ങള് പച്ചക്കറി അരിയുമ്ബോള് ചെറിയ പ്ലാസ്റ്റിക് കണികകള് പച്ചക്കറികളില് എത്തുകയും അവ കഴിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുമെന്നും പറയപ്പെടുന്നു. മാത്രമല്ല, ഇത്തരം കട്ടിങ് ബോര്ഡുകളില് ബാക്ടീരിയയും ഫംഗസും കാണപ്പെടുന്നു.
രണ്ടാമത്തേത് നോണ്സ്റ്റിക് പാത്രങ്ങളാണ്. ഇന്ന് മിക്കവീടുകളിലും കിച്ചണില് ഇത് മാത്രമേ കാണൂ. നോണ്സ്റ്റിക് പാത്രങ്ങള് ഉപയോഗിക്കുമ്ബോള് കോട്ടിങ് ഇളകിപ്പോവാതെ നോക്കണം. അതിളകിപ്പോയാല് വലിയ അപകടമാണ്. ഇളകി പോയ പാത്രങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നതാണ് ആരോഗ്യപ്രശ്നങ്ങള്ക്കുള്ള കാരണം. പോളിടെട്രാഫ്ളൂറോ എത്തിലീന് എന്ന കോട്ടിങ്ങാണ് നോണ്സ്റ്റിക് പാത്രങ്ങളില് ഉപയോഗിക്കുന്നത്. ഇത് ശരീരത്തിലെത്തുന്നത് വളരെ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധര് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാമതായി മെഴുകുതിരിയാണ്. സുഗന്ധമുള്ള മെഴുകുതിരികളും ഉണ്ട്. സുഗന്ധം ലഭിക്കാനും വെളിച്ചം ലഭിക്കാനുമായി വീടുകളില് നിരവധി പേര് ഇത്തരം മെഴുകുതിരി വാങ്ങി ഉപയോഗിക്കുന്നുണ്ട്. ഇവ സ്ഥിരമായോ അല്ലെങ്കില് ഇടവിട്ട ദിവസങ്ങളിലോ ഉപയോഗിച്ചാല് ഹോര്മോണിനെ ദോഷമായി ബാധിക്കും. ഇത് ആരോഗ്യത്തിന് വളരെയധികം ബുദ്ദിമുട്ടുണ്ടാക്കുന്നു. മെഴുകുതിരി തിരഞ്ഞെടുക്കുമ്ബോള് സുഗന്ധമില്ലാത്തവ വാങ്ങി ഉപയോഗിക്കാവുന്നതാണ്. അതാവും കുറച്ചു കൂടെ നന്നാവുക.