
കോട്ടയം: കണ്ണൂരിന്റെ തനതായ രുചിക്കൂട്ടുകളില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന വിഭവങ്ങളില്‍ ഒന്നാണ് അവില്‍ ഇസ്തിരി. പേര് കേട്ട് അത്ഭുതം തോന്നാമെങ്കിലും, പയ്യന്നൂർ ഭാഗങ്ങളിലെ തട്ടുകടകളിലും വീടുകളിലും പ്രഭാതഭക്ഷണമായും നാലുമണി പലഹാരമായും വിളമ്പുന്ന ഏറെ രുചികരമായ വിഭവങ്ങളില്‍ ഒന്നാണിത്.
ചേരുവകള്‍
അവല്‍: അര കപ്പ്
നെയ്യ്: ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര: ആവശ്യത്തിന്
റോബസ്റ്റ പഴം : രണ്ടെണ്ണം ( ചെറുതായി അരിഞ്ഞത്)
പാല്‍: ആവശ്യത്തിന്
മഞ്ഞ മിക്സ്ചർ
ഏലക്ക പൊടിച്ചത് ആവശ്യത്തിന്
അണ്ടിപ്പരിപ്പ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം:
ഒരു പാനില്‍ ആവശ്യത്തിന് പാല്‍ എടുക്കുക ശേഷം അത് ചൂടായി വരുമ്പോള്‍ അതിലേക്ക് എടുത്ത പാലിന്റെ അളവിനനുസരിച്ച് പഞ്ചസാര ചേർത്ത നന്നായി ഇളക്കുക, ശേഷം ഇതിലേക്ക് പൊടിച്ചു വച്ച ഏലക്ക പൊടി ചേർക്കുക.പാല്‍ നന്നായി തിളച്ചു വരുമ്പോള്‍ തീ ഓഫാക്കി പാല്‍ മാറ്റി വയ്ക്കുക. മറ്റൊരു പാത്രം എടുത്ത് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചേർക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ എടുത്തു വച്ച അണ്ടിപ്പരിപ്പ് അതിലേക്ക് ചേർക്കുക, അണ്ടിപ്പരിപ്പ് ബ്രൗണ്‍ കളർ ആവുമ്പോള്‍ അതിലേക്ക്‌അ നേരത്തെ എടുത്തു വച്ച അര കപ്പ് അവല്‍ ചേർക്കുക, അവല്‍ തവിട്ട് നിറം (brown color) ആകുന്നത് വരെ നന്നായി വറുത്തെടുക്കണം. ശേഷം തീ ഓഫാക്കുക.
മറ്റൊരു ബൗള്‍ എടുത്ത് അതിലേക്ക് നേരത്തെ വറുത്തെടുത്ത അവല്‍ ചേർക്കുക. ഇതിലേക്ക് ചെറിയ കഷണമായി അരിഞ്ഞെടുത്ത പഴം ചേർക്കുക ശേഷം ഇതിലേക്ക് മഞ്ഞ മിക്സ്ചർ ചേർക്കുക ഇതിലേക്ക് നേരത്തെ മാറ്റിവച്ച പാല്‍ ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക. രുചിയേറുന്ന അവല്‍ ഇസ്തിരി തയ്യാർ







