Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മെഡിക്കല്‍ കോളജ്‌ കാന്‍സര്‍ വാര്‍ഡിന്റെ മുന്നില്‍ നിന്നും ഓട്ടോറിക്ഷ മോഷ്‌ടിച്ച പ്രതികള്‍ അറസ്‌റ്റില്‍.

മുവാറ്റുപുഴ സ്വദേശിയും നിരവധി മോഷണ കേസില്‍ പ്രതിയുമായ കഴപ്പുരയ്‌ക്കല്‍ വീട്ടില്‍ കെ.കെ. ഷാജി (43), മറവുംചാലില്‍ വീട്ടില്‍ സജീവ്‌ , തേവര്‍മഠത്തില്‍ വീട്ടില്‍ ടി.എസ്‌. അനില്‍ എന്നിവരാണു പെരുമ്പാവൂര്‍ മുവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നും ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാവിനു കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ടു മെഡിക്കല്‍ കോളജില്‍ എത്തിയ തിടനാട്‌ ചേറ്റുതോട്‌ സ്വദേശിയായ നാരായണന്റെ ഓട്ടോറിക്ഷയാണു മോഷ്‌ടിച്ചത്‌.

ക്യാന്‍സര്‍ വാര്‍ഡിന്റെ മുന്നില്‍ പാര്‍ക്കു ചെയിതിരുന്ന ഓട്ടോറിക്ഷ തിരികെ എടുക്കുന്നതിനായി വൈകിട്ട്‌ എത്തിയപ്പോള്‍ ഓട്ടോറിക്ഷ കാണാനില്ലെന്നു മനസിലായത്‌.

കോട്ടയം ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ഗാന്ധിനഗര്‍ ഇന്‍സ്‌പെക്‌ടര്‍ ഷിജി കെ. സബ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രശോഭ്‌ കെ.കെ പോലീസുദ്യോഗസ്‌ഥരായ രാഗേഷ്‌ പ്രവിനോ വിജയന്‍ പ്രവീണ്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണു പ്രതികളെ പിടികൂടിയത്‌