
ബെംഗളൂരു: ബംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച അർധരാത്രിയായിരുന്നു അപകടം.
ബംഗളൂരു-മൈസൂരു ഹൈവേ സർവിസ് റോഡിലെ കുമ്ബളകോടിന് സമീപത്താണ് അപകടം നടന്നത്. മലപ്പുറം എടവണ്ണ മുണ്ടെങ്ങര മാലങ്ങാട് സ്വദേശി തനിയാടൻ വീട്ടില്‍ അബ്ദുല്‍ റസാക്കിന്‍റെ മകൻ 26 കാരനായ ടി. റിൻഷിദ് ആണ് മരിച്ചത്.
ആറു വർഷമായി ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് മാസം മുൻപായിരുന്നു റിൻഷിദിന്‍റെ വിവാഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം ആള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സെന്‍ററില്‍ അന്ത്യകർമങ്ങള്‍ നടത്തി.







