
ന്യുഡൽഹി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ശിക്ഷ തടയണമെന്ന അപ്പീലാണ് തള്ളിയത്.
ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും സുപ്രിംകോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ആന്റണി രാജുവിന്റെ ആവശ്യം തള്ളിയത്.
കേസിൽ ആന്റണി രാജുവിന് മൂന്നു വർഷം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് ആന്റണി രാജു സുപ്രിംകോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1990 തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കൊണ്ടുവന്ന പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലിൽ മാറ്റം വരുത്തി എന്നാണ് കേസ്.
അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു ഒപ്പിട്ടുവാങ്ങിയ തൊണ്ടിമുതലിലാണ് തിരിമറി നടത്തിയത്. സംഭവത്തിൽ നേരിട്ട് ബന്ധമില്ലെന്നാണ് കേസ് പരിഗണിക്കവേ ആന്റണി രാജുവിന്റെ വാദം.
എന്നാൽ, ആന്റണിരാജു ഒപ്പിട്ടു വാങ്ങിയ തൊണ്ടി മുതലിലാണ് തിരിമറി നടത്തിയത് എന്നു പറഞ്ഞാണ് മൂന്നു വർഷത്തേക്ക് ആന്റണി രാജുവിനെ ശിക്ഷിച്ചത്. തുടർന്ന്, എംഎൽഎ ആയിരുന്ന ആന്റണി രാജു അയോഗ്യനാനാക്കിയിരുന്നു.
ശിക്ഷ മരവിപ്പിക്കണം, ഹൈക്കോടതി പരാമർശം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടതി ഹരജി തള്ളിയതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയും പ്രതിസന്ധിയിലായി.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് നിന്ന് ആന്റണി രാജുവിന് ആറു ആറു വർഷം വിലക്കുണ്ട്.







