നഗരമധ്യത്തിൽ ഓട്ടോഡ്രൈവറുടെ തല തല്ലിപ്പൊളിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ; പിടിയിലായത് മൊട്ട പ്രകാശിന്റെ ക്വട്ടേഷൻ സംഘത്തലവൻ
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവറുടെ തല തല്ലിപ്പൊളിക്കുകയും, പോക്കറ്റടിക്കുകയും ചെയ്ത കേസിൽ ക്രിമിനലിന്റെ ഗുണ്ടാ സംഘാംഗമായ യുവാവിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം കുഴിമറ്റം തൂക്കതലയ്ക്കൽ ആൽബി ഡേവിഡിനെയാണ്(38) ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാന്റാൻഡിലെ ഓട്ടോ ഡ്രൈവർ മാങ്ങാനം കൈതേപ്പാലം സ്വദേശി കെ.എ രതീഷിനെ (38) ആക്രമിച്ചാണ് ഗുണ്ടാ സംഘം, പണം മോഷ്ടിച്ചത്. കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം രതീഷിന്റെ തലയിൽ കരങ്കല്ല് കൊണ്ട് അടിച്ചു പൊട്ടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. കോടിമത നാലുവരിപ്പാതക്ക് സമീപത്തെ ഇടവഴിയിലായിരുന്നു അക്രമ സംഭവങ്ങൾ. നാലുവരിപ്പാതക്ക് സമീപത്തെ ഇടവഴിയിൽ യാത്രക്കാരനെ ഇറക്കിയ ശേഷം മടങ്ങി വരുന്നതിനിടെയാണ് നാലംഗ സംഘം റോഡിൽ തടഞ്ഞു നിർത്തിയത്.
രതീഷിന്റെ പോക്കറ്റിൽ നിന്നും രണ്ടായിരം രൂപ പിടിച്ചു പറിച്ചു. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് രതീഷ് ഓട്ടോറിക്ഷയിൽ നിന്നും പുറത്തിറങ്ങി. ഇതോടെ സംഘം രതീഷിന്റെ കണ്ണിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇതിനിടെ മറ്റൊരാൾ കരിങ്കല്ലിന് രതീഷിന്റെ തലക്കടിച്ചു. രതീഷ് ഓടി രക്ഷപെടാൻ ശ്രമിച്ച രതീഷിനെ കല്ലിന് എറിഞ്ഞു വീഴ്ത്തി. രക്തം വാർന്ന് റോഡിൽ കിടക്കുന്ന രതീഷിനെ നാട്ടുകാരും ഇതുവഴി എത്തിയ ഓട്ടോഡ്രൈവർമാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
കേസിലെ പ്രതികളെപ്പറ്റിയുള്ള സൂചന ലഭിച്ചതിനു പിന്നാലെ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ്, പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.